Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Selfless Service

Kozhikode

സെ​ബാ​സ്റ്റ്യ​ൻ വ​ള​വ​നാ​നി​ക്ക​ൽ നി​സ്വാ​ർ​ഥ സേ​വ​ന​ത്തി​ന്‍റെ മാതൃ​ക: ബി​ഷ​പ് ഇ​ഞ്ച​നാ​നി​യി​ൽ

കോ​ഴി​ക്കോ​ട്: നി​സ്വാ​ർ​ഥ സേ​വ​ന​ത്തി​ന്‍റെ മ​ഹ​നീ​യ മാ​തൃ​ക​യാ​യി​രു​ന്ന സെ​ബാ​സ്റ്റ്യ​ൻ വ​ള​വ​നാ​നി​ക്ക​ലി​ന്‍റെ വേ​ർ​പാ​ട് തീ​രാ​ന​ഷ്ട​മെ​ന്ന് താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ. ത​ന്‍റെ വ​ല​തു​കൈ ചെ​യ്യു​ന്ന​ത് ഇ​ട​തു​കൈ അ​റി​യ​രു​ത് എ​ന്ന ദൈ​വീ​ക ചി​ന്ത​യോ​ടെ പ്ര​വ​ർ​ത്തി​ച്ച സെ​ബാ​സ്റ്റ്യ​ൻ വ​ള​വ​നാ​നി​ക്ക​ലി​ന്‍റെ കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ല​മെ​ത്ര​ക​ഴി​ഞ്ഞാ​ലും സ്മ​രി​ക്ക​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. താ​മ​ര​ശേ​രി പൗ​രാ​വ​ലി സം​ഘ​ടി​പ്പി​ച്ച സെ​ബാ​സ്റ്റ്യ​ൻ വ​ള​വ​നാ​നി​ക്ക‍​ൽ അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

മാ​ർ സെ​ബാ​സ്റ്റ്യ​ൻ മ​ങ്കു​ഴി​ക്ക​രി ഫൗ​ണ്ടേ​ഷ​ൻ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ സി.​ടി. ടോം ​അ​ധ്യ​ക്ഷ​നാ​യി. ട്ര​സ്റ്റ് മു​ൻ ചെ​യ​ർ​മാ​ൻ മാ​ർ​ട്ടി​ൻ തോ​മ​സ് അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​ക മം​ഗ​ല​ത്ത്, താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ​സീ​ന സി​യാ​ലി, മേ​രി മാ​താ ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​തോ​മ​സ് ചി​ല​മ്പി​ക്കു​ന്നേ​ൽ, ഫാ. ​സ​ന്തോ​ഷ് ചു​വ​പ്പു​ങ്ക​ൽ, ബ്ലോ​ക്ക് അം​ഗം ഗി​രീ​ഷ് കു​മാ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ന്ദു ആ​ന​ന്ദ്, ടി.​ആ​ർ.​ഒ. കു​ട്ട​ൻ, പി.​ടി. ബാ​പ്പു, പ്ര​ഭാ​ക​ര​ൻ ന​മ്പ്യാ​ർ, യൂ​സ​ഫ് ഹാ​ജി, തോ​മ​സ് മാ​ത്യു, കെ.​എം. മ​സൂ​ദ്, പ്രൊ​വി​ൻ​ഷ്യ​ൽ സി. ​ആ​നീ​സ്, സി​സ്റ്റ​ർ ലി​സ്യൂ സി​എം​സി, വി​ജോ​ഷ് കെ. ​ജോ​സ്, ഷാ​ജി വ​ള​വ​നാ​നി​ക്ക​ൽ, ഗ്രേ​സി രാ​ജ​ൻ, റെ​ജി ജോ​സ​ഫ്, എ​ൻ.​കെ. ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up